Picsart 24 03 29 16 14 26 887

ലൂണ നാളെ കളിക്കില്ല, പക്ഷെ ടീമിനൊപ്പം പരിശീലനം തുടങ്ങി എന്ന് ഇവാൻ

ലൂണ തിരികെ കളത്തിലേക്ക് എത്തുന്നതിന് അടുത്ത്. താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് പറയുന്നു. എന്നാൽ നാളെ കളിക്കാൻ മാത്രം ലൂണ ഫിറ്റ് ആയിട്ടില്ല എന്നും ഇപ്പോൾ അത്തരത്തിൽ ഒരു റിസ്ക് എടുക്കാൻ ടീം തയ്യാറല്ല എന്നും ഇവാൻ പറഞ്ഞു. നാളെ ജംഷദ്പൂരിനെ ആണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.

ഡിസംബർ മുതൽ പരുക്ക് കാരണം പുറത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ. 10 ദിവസത്തിൽ അധികമായി ലൂണ ടീമിന്റെ മെഡിക്കൽ സ്റ്റാഫിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. 2 ദിവസമായി അദ്ദേഹം ടീമിനൊപ്പവും ചെറിയ രീതിയിൽ പരിശീലനം നടത്തുന്നു. ഇനിയും മാച്ച് ഫിറ്റ്നസിൽ എത്താൻ സമയം എടുക്കും. ഇവാൻ പറഞ്ഞു.

ഇപ്പോൾ ലൂണയെ കളിപ്പിക്കുന്നത് ബുദ്ധിപരമായ തീരുമാനം ആയിരിക്കില്ല. അദ്ദേഹം ഒരു വലിയ പരിക്ക് മാറി വരുന്നതാണ്. കൃത്യമായ പ്രക്രിയ പിന്തുടരേണ്ടതുണ്ട്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

Exit mobile version