പുതിയ സീസണിലെ ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ഫിക്സ്ചർ പുറത്ത് വന്നു. സെപ്റ്റംബർ ആറിനാണ് സീസൺ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ തുടർച്ചയായ ആറാം കിരീടം ലക്ഷ്യം വെക്കുന്ന ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. അതേസമയം നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരും കിരീടം നേടാൻ ഉറച്ചു എത്തുന്ന ആഴ്സണൽ പുതുതായി സ്ഥാനക്കയറ്റം നേടി വരുന്ന ലണ്ടൻ സിറ്റി ലയണൻസിനെ നേരിടും.
എവർട്ടൺ, ലിവർപൂൾ ഡെർബിയും ആദ്യ ഗെയിം വീക്കിൽ തന്നെ നടക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന് ലെസ്റ്റർ സിറ്റി ആണ് ആദ്യ ഗെയിം വീക്കിൽ എതിരാളികൾ. നവംബർ എട്ടിനും ജനുവരി 25 നും ആണ് ആഴ്സണൽ, ചെൽസി സൂപ്പർ പോരാട്ടങ്ങൾ. അവസാന ആഴ്ചത്തെ മത്സരങ്ങളിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുമ്പോൾ ആഴ്സണലിന് ലിവർപൂൾ ആണ് എതിരാളികൾ.