അടുത്ത വർഷം ഇന്ത്യ ആതിഥ്യം വഹിക്കാൻ പോകുന്ന അണ്ടർ 17 ഫിഫാ ലോകകപ്പിനായുള്ള ഒരുക്കം ഇന്ത്യ തുടങ്ങി. ആദ്യമായി അണ്ടർ 17നായി ടീം ഒരുക്കി കൊണ്ടാണ് ഇന്ത്യ തുടങ്ങുന്നത്. കഴിഞ്ഞ ദിവസം അവസാനിച്ച വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ പ്രകടനങ്ങൾ വിലയിരുത്തി ആദ്യ ലോകകപ്പ് സാധ്യതാ ടീം എ ഐ എഫ് എഫ് പ്രഖ്യാപിച്ചു.
35 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ താരങ്ങൾ ഇനി വരുന്ന ഒരു വർഷം മികച്ച പരിശീലനം നൽകി അന്താരാഷ്ട്ര ടീമുകൾക്ക് ഒപ്പം പിടിച്ചു നിൽക്കുന്ന ടീമാക്കി ഇന്ത്യൻ യുവനിരയെ മാറ്റുകയാണ് എ ഐ എഫ് ർഫ് ലക്ഷ്യമിടുന്നത്. മുൻ ഇന്ത്യൻ താരമായ അലക്സ് ആമ്പ്രോസ് ആണ് ടീമിന്റെ പരിശീലകൻ. മുമ്പ് ഇന്ത്യൻ അണ്ടർ 19 ടീമിനെ പരിശീലിപ്പിച്ച ആളാണ്. ഗോവയിൽ വെച്ചാകും ക്യാമ്പ് നടക്കുക.
സാധ്യതാ ടീം;
GOALKEEPERS: Tanu, Thoudam Devi, Adrija Sarkhel, Manisha, Manju Ganju.
DEFENDERS: Purnima Kumari, Phanjoubam Devi, Sudha Tirkey, Antrika, Kritina Devi, Nisha, Daisy Crasto, Naketa, Kamna, Vaishnavi Chandrakant.
MIDFIELDERS: Martina, Aveka Singh, Priyanka Devi, Astam Orain, Anju, Poonam, Salomi Minj, Drishti Pant, Manisha, Priyanka Sujeesh.
FORWARDS: Kiran, Amisha Baxla, Mariyammal, Sumati Kumari, Manisha Naik, Lynda Kom, Shilky Devi, Sai Sanke, Lalnun Siami, Karen Estrocio.