ഗ്രൂപ്പ് ബിയിലെ വിജയിയെ നാളെ അറിയാം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ബിയിലെ ജേതാക്കളെ നാളെ (വ്യാഴം) അറിയാം. രാവിലെ 9.30 ന് നടക്കുന്ന ഛത്തീസ്ഗഢ് റെയില്‍വേഴ്സ് മത്സരത്തിലെ വിജയി ഗ്രൂപ്പ് ബിയില്‍ നിന്നും ക്വാര്‍ട്ടറിന് യോഗ്യത നേടും. മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ ഗോള്‍മികവിന്റെ അടിസ്ഥാനത്തില്‍ ഛത്തീസ്ഗഢ് ക്വാര്‍ട്ടറിന് യോഗ്യത നേടും. ദാദ്ര ആന്‍ഡ് നാഗര്‍ഹേവലിയുമായി കളിച്ച ഛത്തീസ്ഗഢ് എതിരില്ലാത്ത 9 ഗോളിനും റെയില്‍വേഴ്സ് എതിരില്ലാത്ത അഞ്ചു ഗോളിനും വിജയിച്ചിരുന്നു. രണ്ട് മത്സരവും പരാജയപ്പെട്ട ദാദ്ര നാഗര്‍ഹേവലി നേരത്തെ തന്നെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. ഗ്രൂപ്പിലെ മറ്റൊരു ടീമായ ത്രിപുര പെള്ളപ്പൊക്കം കാരണം ചാമ്പ്യന്‍ഷിപ്പിന് എത്തിയിരുന്നില്ല. അതുകൊണ്ട് ത്രിപുരക്കെതിരെയുള്ള മൂന്ന് മത്സരങ്ങള്‍ ഒഴിവാക്കിയിരുന്നു.