ഇന്ത്യയിലെ ഐ എസ് എല്ലിലെയും ഐലീഗിലെയും ക്ലബുകൾ വനിതാ ടീമുകളും തുടങ്ങണം എന്ന് ബെംബം ദേവി. പദ്മശ്രീ നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാ ഫുട്ബോളർ ആണ് ബെംബം ദേവി. ഇന്ത്യയിലെ വനിതാ ഫുട്ബോൾ മെച്ചപ്പെടണമെങ്കിൽ വലിയ ക്ലബുകൾ ഒക്കെ ഈ രംഗത്ത് വരണം എന്ന് ദേവി പറയുന്നു. കൂടുതൽ മത്സരങ്ങൾ കളിക്കാൻ കൂടുതൽ ടീമുകൾ ഉണ്ടാകണം. കൂടുതൽ മത്സരങ്ങൾ കളിച്ചാൽ മാത്രമെ താരങ്ങൾ മെച്ചപ്പെടുകയുള്ളൂ എന്നും ദേവി പറയുന്നു.
പുതുതായി ഒരു ക്ലബ് തുടങ്ങി ലീഗിൽ കളിക്കുക ഒക്കെ പ്രയാസമായിരിക്കും. മറിച്ച് ഇപ്പോൾ നിലവിലെ പുരുഷ ക്ലബുകൾക്ക് വനിതാ ടീം തുടങ്ങുക അത്ര പ്രയാസമാകില്ല. അവർക്ക് ഇപ്പോൾ തന്നെ ഒരു സിസ്റ്റം നിലവിൽ ഉണ്ടല്ലോ എന്ന് ദേവു പറയുന്നു. ഈ വർഷം ഗോകുലം കേരള വനിതാ ഐലീഗിൽ കളിച്ച പ്രകടനം ഇതിന് ഉദാഹരണമാണ്. അവർക്ക് എല്ലാ സൗകര്യങ്ങളും ഉള്ളത് കൊണ്ട് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ ആയി എന്ന് ബെംബം ദേവി ചൂണ്ടിക്കാട്ടുന്നു.