ഇന്ത്യൻ വനിതാ ലീഗിൽ ഇന്ന് ഗോകുലം കേരള എഫ് സി തങ്ങളുടെ ആദ്യ മത്സരത്തിനായി ഇറങ്ങും. ഇന്ന് വൈകിട്ട് 4.30ന് നിലവിലെ ചാമ്പ്യന്മാരായ റൈസിംഗ് സ്പോർട്സിനെയാണ് ഗോകുലം ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ നേരിടുക. വനിതാ ലീഗിൽ പങ്കെടുക്കാനായി യാത്ര ചെയ്ത് വനിതാ സ്ക്വാഡ് ഗോകുലം കേരള ഇന്നലെ പുറത്തു വിട്ടു. 6 മലയാളി താരങ്ങൾ ഉൾപ്പെടെ 26 അംഗ ടീമുമായാണ് ഗോകുലം കേരള എഫ് സി ലുധിയാനയിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ സെമി ഫൈനൽ യോഗ്യത നേടാൻ പറ്റാതിരുന്ന ഗോകുലം ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യൻ സൂപ്പർ താരങ്ങളായ ദലീമ ചിബർ, സഞ്ജു, അഞ്ജു തുടങ്ങി ഒരു മിനി ഇന്ത്യൻ ടീം തന്നെയാണ് ഇത്തവണ ഗോകുലം.
ടീം;
ഗോൾകീപ്പർ;
ലിങ്തോയിങമ്പി ദേവി, അഞ്ജന സൈക്, റുമ്പ മാലിക്
ഡിഫൻസ്;
ലിങ്തോയിങമ്പി ദേവി, പോളി കോളി, അതുല്യ, അനിതാ ചേത്രി, സുനിതാ ദേവി, ആശാ കുമാരി, പാപ്കി ദേവി, ലാകോ ബൂട്ടിയ, മിഷേൽ
മിഡ്ഫീൽഡ്;
ദലിമ ചിബർ, രേഷ്മ, നവോച, അനിതാ റാവത്, നന്ദിനി മുണ്ട, ഹേമലത ദേവി, മംത
ഫോർവേഡ്;
ബേബി സന, അഞ്ജു തമങ്, സഞ്ജു, രഞ്ജന, ഫാസില, മനിഷ, വൻലാൽരിഹറ്റരി