U20 ലോകകപ്പ്; അമേരിക്കയെ സമനിലയിൽ പിടിച്ച് സ്പെയിൻ ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിൻ ക്വാർട്ടറിൽ. ഗ്രൂപ്പ് സിയിലെ അവസാന റൗണ്ട് മത്സരത്തിൽ അമേരിക്കയെ സമനിലയിൽ പിടിച്ചാണ് സ്പെയിൻ ക്വാർട്ടർ ഉറപ്പിച്ചത്. ഇന്ന് നടന്ന മത്സരത്തിൽ 2-2 എന്ന സ്കോറിലാണ് സ്പെയിൻ അമേരിക്ക മത്സരം അവസാനിച്ചത്. സമനില അമേരിക്കയെ ഗ്രൂപ്പിൽ നാലു പോയന്റോടെ മൂന്നാമതാക്കി. സ്പെയിൻ 7 പോയന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരും ആയി.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പരാഗ്വേയെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തോൽപ്പിച്ചു ജപ്പാൻ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിൽ കടന്നു. ജപ്പാനായി യുവേകിയും തകരാൻഡയും ഹാട്രിക്കുകൾ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial