അണ്ടർ 20 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം ശേഷിക്കെ തന്നെ ജർമ്മനി ക്വാർട്ടറിലേക്ക് കടന്നു. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ജർമ്മനിയുടെ ക്വാർട്ടർ ഉറച്ചത്. ജർമ്മനിക്കായി ഗ്വിനും ഫ്രൈഗാംഗും ആണ് ഗോളുകൾ നേടിയത്. അദ്യ മത്സരത്തിൽ ജർമ്മനി നൈജീരിയയെയും തോൽപ്പിച്ചിരുന്നു.
ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ നൈജീരിയ ഹെയ്തിയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നൈജീരിയയുടെ വിജയം. നൈജീരിയക്കായി അജിബാദെ പെനാൾട്ടിയിൽ നിന്നും ഗോൾ കണ്ടെത്തി. രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഹെയ്തിയുടെ ക്വാർട്ടർ പ്രതീക്ഷ അവസാനിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
