കൊറോണ കാരണം ഇതിനകം തന്നെ നീട്ടിയ അണ്ടർ 17 ലോകകപ്പ് നടക്കുന്ന ഇനിയും വൈകും. 2021 ഫെബ്രുവരിയിലേക്ക് ആയിരുന്നു കൊറോണ കാരണം ലോകകപ്പ് മാറ്റിവെച്ചിരുന്നത്. എന്നാൽ സാഹചര്യങ്ങൾ കൂടുതൽ മോശമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരിയിലും ടൂർണമെന്റ് നടത്താൻ കഴിയില്ല എന്ന നിലയാണ് ഉള്ളത്. ഇത് കൊണ്ട് 2022ലേക്ക് ലോകകപ്പ് മാറ്റിവെക്കാൻ ആണ് ആലോചനകൾ. ഇനിയും സാഹചര്യങ്ങൾ മോശമായാൽ ലോകകപ്പ് ഉപേക്ഷിക്കാനും സാധ്യത ഉണ്ട്.
ഈ വർഷം നവംബറിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് ആണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്ം ടൂർണമെന്റ് ഉപേക്ഷിച്ചാൽ അത് ഇന്ത്യൻ ഫുട്ബോളിന് തന്നെ വലിയ തിരിച്ചടിയാകും. 2022ലാണ് നടക്കുന്നത് എങ്കിൽ അണ്ടർ 17 ലോകകപ്പിൽ അണ്ടർ 19 താരങ്ങൾ കളിക്കുന്നത് ആകും കാണാൻ കഴിയുക. ലാറ്റിനമേരിക്കയിലും അമേരികയിലും ആഫ്രിക്കയിലും ഒന്നും അണ്ടർ 17 ലോകകപ്പിനായുള്ള യോഗ്യത മത്സരങ്ങൾ വരെ ഇതുവരെ നടന്നിട്ടില്ല. ഇന്ത്യയുടെ ലോകകപ്പിനായുള്ള ഒരുക്കങ്ങൾ ഒക്കെ അവസാന ഘട്ടത്തിൽ ഇരിക്കെയാണ് ലോകമാകെ ആശങ്കയിലാക്കിയ കൊറോണ ഭീഷണിയായി എത്തിയത്. ഇപ്പോഴും ഇന്ത്യയിലും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല എന്നത് കൊണ്ട് വിദേശ രാജ്യത്തെ താരങ്ങൾ ഇന്ത്യയിലേക്ക് ഇപ്പോൾ വരാനും താല്പര്യം പ്രകടിപ്പിക്കുന്നില്ല.