U-17 ലോകകപ്പ്, ചാമ്പ്യന്മാരെ തോൽപ്പിച്ച് സ്പെയിൻ സെമിയിൽ

- Advertisement -

ഉറുഗ്വേയിൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിൽ സ്പെയിൻ സെമി ഫൈനലിൽ. ഇന്ന് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഉത്തര കൊറിയയെ തോൽപ്പിച്ചാണ് സ്പെയിൻ സെമിയിലേക്ക് കടന്നത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. സ്പെയിനിനായി ക്ലൗഡ പിനയും കൊറിയക്കായി കിം യോംഗും ആണ് ഗോൾ നേടിയത്.

പെനാൾട്ടി ഷൂട്ടൗട്ടിൽ കൊറിയയുടെ മൂന്ന് കിക്കുകൾ ലക്ഷ്യം കണ്ടില്ല. ഇത് ചാമ്പ്യന്മാർ പുറത്തു പോകാനുള്ള കാരണമായി. സെമിയിൽ ജപ്പാനും ന്യൂസിലാൻഡും തമ്മിൽ നടക്കുന്ന ക്വാർട്ടറിലെ വിജയികളെയാകും സ്പെയിൻ നേരിടുക.

Advertisement