U-17 ലോകകപ്പ്, ജർമ്മനിയും കൊറിയയും ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഉറുഗ്വേയിൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ നിന്ന് ജർമ്മനിയും ഉത്തര കൊറിയയും ക്വാർട്ടറിൽ കടന്നു. ഇന്നലെ നടന്ന ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ അമേരിക്കയെ കാനഡയെ വൻ മാർജിനിൽ തോൽപ്പിച്ചാണ് ജർമ്മനി ക്വാർട്ടറിലേക്ക് കടന്നത്. എതിരില്ലാത്ത നാലി ഗോളുകൾക്ക് ആയിരുന്നു ജർമ്മനിയുടെ ജയം. ജർമ്മനിക്കായി മാർടിനെസ് ഇരട്ട ഗോളുകൾ നേടി. ഫുദല്ല, ഡോൺഹാസർ എന്നിവരാണ് മറ്റു സ്കോറേഴ്സ്.

ഗ്രൂപ്പ് സിയിൽ നടന്ന മറ്റൊരു മത്സരത്തിൽ കാമറൂണെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കൊറിയ ക്വാർട്ടറിലേക്ക് കടന്നത്. കൊറിയക്കായി ക്യോം ഹുയിയും സു ജോംഗും ഗോളുകൾ നേടി. ആറു പോയന്റ് നേടിയാണ് ജർമ്മനിയും കൊറിയയും ക്വാർട്ടറിലേക്ക് കടന്നത്.

ഇതോടെ ക്വാർട്ടർ ലൈനപ്പ് തീരുമാനമായി. ക്വാർട്ടർ ഫിക്സ്ചറുകൾ ഇങ്ങനെ

24 നവംബർ : ജപ്പാൻ vs ന്യൂസിലൻഡ്
24 നവംബർ : സ്പെയിൻ vs കൊറിയ
25 നവംബർ : ഘാന vs മെക്സിക്കോ
25 നവംബർ : ജർമ്മനി vs കാനഡ