സംസ്ഥാന ജൂനിയർ ഫുട്ബോൾ; കണ്ണൂരിനെ തോൽപ്പിച്ച് കോഴിക്കോട് സെമിയിൽ

- Advertisement -

സംസ്ഥാന വനിതാ ജൂനിയർ ഫുട്ബോളിന്റെ രണ്ടാം ദിവസം കോഴിക്കോട് സെമിയിൽ കടന്നു. ആവേശ പോരാട്ടത്തിൽ കണ്ണൂരിനെ തോൽപ്പിച്ച് ആയിരുന്നു കോഴിക്കോടിന്റെ ക്വാർട്ടർ പ്രവേശനം. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് കോഴിക്കോട് സ്വന്തമാക്കിയത്. കോഴിക്കോടിന് വേണ്ടി വിസ്മയ രാജ്, പ്രിസ്റ്റി, സോനം, ശ്രീലക്ഷ്മി എന്നിവരാണ് സ്കോർ ചെയ്തത്. തുടക്കത്തിൽ കൃഷ്ണേന്തുവിന്റെയും സോണിയ ജോസിന്റെയും ഗോളുകളിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കണ്ണൂർ മുന്നിൽ എത്തിയതായിരുന്നു. അതിനു ശേഷമാണ് കോഴിക്കോട് വിജയിച്ചു കയറിയത്.

നാളെ നടക്കുന്ന സെമിയിൽ തൃശ്ശൂർ ആയിരിക്കും കോഴിക്കോടിന്റെ എതിരാളികൾ. തിരുവനന്തപുരവും കാസർഗോഡും ആണ് മറ്റൊരു സെമിയിൽ ഏറ്റുമുട്ടുന്നത്.

Advertisement