ഹാൻസിനെ തോൽപ്പിച്ച് എസ് എസ് ബി സെമി ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ലീഗിന്റെ സെമി ഫൈനൽ ലൈനപ്പായി. ഇന്ന് അവസാന സെമി ഫൈനൽ സ്ഥാനത്തിനായുള്ള പോരിൽ എസ് എസ് ബി വിജയിച്ചതോടെയാണ് സെമി തീരുമാനനായത്‌ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഹാൻസ് വുമൺസിനെയാണ് എസ് എസ് ബി പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എസ് എസ് ബിയുടെ വിജയിം. അനിബാല ദേവിയും സന്ധ്യയുമാണ് എസ് എസ് ബിക്കായി ഗോളുകൾ നേടിയത്.

ഈ വിജയം എസ് എസ് ബിയെ സെമിയിൽ എത്തിച്ചു. അഞ്ചു മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായാണ് എസ് എസ് ബി സെമിയിൽ എത്തിയത്. ഇന്ന് ജയിച്ചിരുന്നെങ്കിൽ സെമിയിൽ എത്താമായിരുന്ന ഹാൻസ് 6 പോയന്റുമായി ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്തു‌. സെമിയിൽ സേതു എഫ് സിയെ ആയിരിക്കും എസ് എസ് ബി നേരിടുക.