ദേശീയ സീനിയർ വനിതാ ഫുട്ബോൾ, കേരളത്തിന്റെ മത്സരം നവംബർ 28 മുതൽ

Img 20211123 134553

കേരളം ആതിഥ്യം വഹിക്കുന്ന സീനിയർ വനിതാ ദേശീയ ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ നവംബർ 28 മുതൽ ആരംഭിക്കും. 8 ഗ്രൂപ്പുകൾ ആയാണ് മത്സരം നടക്കുന്നത്. കേരളം ഗ്രൂപ്പ് ജിയിൽ ആണ്. മധ്യപ്രദേശ്, മിസോറം, ഉത്തരാഖണ്ഡ് എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പിൽ ഉള്ളത്. കേരളത്തിന്റെ എല്ലാ മത്സരങ്ങളും കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. 28ആം തീയതി കേരളം മിസോറാമിനെ നേരിടും. 30ന് ഉത്തരാഖണ്ഡും, ഡിസംബർ 2ന് മധ്യപ്രദേശും കേരളത്തിന് എതിരെ ഇറങ്ങും. ഗ്രൂപ്പ് ചാമ്പ്യന്മാർ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും.

കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം, ഇ എം എസ് സ്റ്റേഡിയം കോഴിക്കോട്, മെഡിക്കൽ കോളേജ് ഗ്രൗണ്ട് കോഴിക്കോട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ട് കോഴിക്കോട് എന്നിവയാണ് ടൂർണമെന്റിന് വേദികളാകുന്നത്.

20211123 134338

Previous articleകേരള വനിതാ ഫുട്ബോൾ ലീഗിൽ ഡിസംബറിൽ, കേരള ബ്ലാസ്റ്റേഴ്സ് ഇല്ല
Next articleലണ്ടനിൽ ഇന്ന് ചെൽസി – യുവന്റസ് പോരാട്ടം