ഓസ്ട്രേലിയയിൽ സാം കെറിന് ഗോൾഡൻ ബൂട്ട്

- Advertisement -

കിരീടം ഇത്തവണ സാം കെറിനും പെർത്ത് ഗ്ലോറിക്കും ഇല്ലായെങ്കിലും സീസണിലെ ഗോൾഡൻ ബൂട്ട് സാം കെർ നേടി. 9 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളുമായാണ് ഓസ്ട്രേലിയയുടെ ഈ‌ സൂപ്പർ താരം വെസ്റ്റ് ഫീൽഡ് ലീഗിലെ തന്റെ ആദ്യ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. പെർത്ത് ഗ്ലോറി ടീം നേടിയ പകുതിയിൽ അധികം ഗോളുകളും സാം കെറിന്റെ ബൂട്ടിൽ നിന്നായിരു‌ന്നു.

ന്യൂകാസിൽ ജെറ്റ്സിന്റെ സ്ട്രൈക്കർ കാറ്റി സ്റ്റെങൽ ആണ് 10 ഗോളുമായി ഗോൾഡൻ ബൂട്ട് റേസിൽ രണ്ടാമതായത്. സാം കെറിന്റെ സഹ സ്ട്രൈക്കർ റേചൽ ഹിൽ 9 ഗോളുകളുമായി മൂന്നാമതും ഉണ്ട്. അസിസ്റ്റുകളുടെ കാര്യത്തിൽ റേചൽ ഹിൽ ആണ് ഒന്നാമത്.

സാം കെറിന്റെ ഗോളുകൾ;

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement