ദക്ഷിണേഷ്യൻ ഗെയിംസ്, ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ വിജയം

ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് തകർപ്പൻ വിജയം. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മാൽഡീവ്സിനെ നേരിട്ട ഇന്ത്യ വൻ വിജയം തന്നെ നേടി. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മാൽഡീവ്സിനെ ഇന്ത്യ തോൽപ്പിച്ചത്. ബാല ഇന്ത്യക്കായി രണ്ടു ഗോളുകൾ നേടി. ഗോളുകൾ നേടിയത് ബാല ആയിരുന്നു എങ്കിലും മികച്ച താരമായത് മനീഷ ആയിരുന്നു.

ഒരു ഗോളും രണ്ട് അസിസ്റ്റും ഒരുക്കി മാൽഡീവ് ഡിഫൻസിനെ പ്രതിസന്ധിയിലാക്കിയത് മനീഷയാണ്. ഗ്രേസ്, ജബമണി എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഡിസംബർ 5ന് നേപ്പാളുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. നിലവിലെ ദക്ഷിണേഷ്യൻ വനിതാ ചാമ്പ്യന്മാരാണ് ഇന്ത്യ.

Previous articleടേബിള്‍ ടെന്നീസ് ടീം റാങ്കിംഗില്‍ ഇന്ത്യയ്ക്ക് നേട്ടം
Next articleദേശീയ സബ്ജൂനിയർ ഫുട്ബോൾ കിരീടം മേഘാലയ സ്വന്തമാക്കി