സാഫ് U18, U19 ടൂർണമെന്റുകൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും

20211216 120354

അടുത്ത വർഷം നടക്കുന്ന SAFF U-18, U-19 വനിതാ ചാമ്പ്യൻഷിപ്പുകൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. SAFF U-18 വനിതാ ചാമ്പ്യൻഷിപ്പ് മാർച്ച് 3-14 വരെയും സാഫ് U-19 ചാമ്പ്യൻഷിപ്പ് ജൂലൈ 25 മുതൽ ഓഗസ്റ്റ് 3 വരെയും നടക്കുമെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ബുധനാഴ്ച അറിയിച്ചു.

SAFF U-18 വനിതാ ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, ആതിഥേയരായ ഇന്ത്യ എന്നിവർ മത്സരിക്കും. SAFF U-19 ചാമ്പ്യൻഷിപ്പിൽ ആറ് ടീമുകൾ മത്സരിക്കും. ആതിഥേയരായ ഇന്ത്യയെ കൂടാതെ ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നിവരാകും മറ്റ് ടീമുകൾ.

Previous articleഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡിൽ മാര്‍ക്ക് സ്റ്റെക്കീറ്റിയും സ്കോട്ട് ബോളണ്ടും
Next articleസൺറൈേഴ്സ് ബൗളിംഗ് കോച്ചായി സ്റ്റെയിന്‍ എത്തിയേക്കും