പെൺകുട്ടികളുടെ സാഫ് അണ്ടർ 15 ടൂർണമെന്റിൽ ഇന്ത്യക്ക് വിജയ തുടക്കം. ഇന്ദ് ഭൂട്ടാനിൽ വെച്ച് നടന്ന മത്സരത്തിൽ നേപ്പാളിനെയാണി ഇന്ത്യ തോൽപ്പിച്ചത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏകപക്ഷീയ വിജയമാണ് നേടിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു വിജയം. ഇന്ത്യക്ക് വേണ്ടി ലിൻഡ ഇരട്ട ഗോളുകൾ നേടി. സുമതി കുമാരി, മാൻ മയ ദിമായി എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഇനി അടുത്ത മത്സരത്തിൽ നാളെ ഇന്ത്യ ആതിഥേയരായ ഭൂട്ടാനെ നേരിടും.