സാഫ് കപ്പ്, നേപ്പാൾ ഫൈനലിൽ

നേപ്പാളിൽ വെച്ച് നടക്കുന്ന വനിതാ സാഫ് കപ്പിൽ ആതിഥേയർ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടന്ന സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് നേപ്പാൾ ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു നേപ്പാളിന്റെ വിജയം. പൂനം, അനിത, സബിത്ര, രേഖ എന്നിവരാണ് നേപ്പാളിനായി ഗോളുകൾ നേടിയത്. രണ്ടാം സെനി ഫൈനലിൽ ഇന്ന് വൈകുന്നേരം ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും.

Previous articleU-23 ഏഷ്യൻ കപ്പ് യോഗ്യത, ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ച് സഹലും രാഹുലും
Next articleദക്ഷിണാഫ്രിക്കന്‍ ജയം സൂപ്പറോവറില്‍