സാഫ് അണ്ടർ 19 വനിതാ കിരീടം ബംഗ്ലാദേശ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ഇന്ത്യൻ പെൺകുട്ടികളെ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗ്ലാദേശ് തോൽപ്പിച്ചത്. 80ആം മിനുട്ടിൽ അനയ് മൊഗിനി ആണ് ബംഗ്ലാദേശിനായി വിജയ ഗോൾ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ സമാന സ്കോറിന് ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. ബംഗ്ലാദേശിന് എതിരെ ഒഴികെ ഇന്ത്യ കളിച്ച എല്ലാ മത്സരവും വിജയിച്ചിരുന്നു.