ഫിഫ ബെസ്റ്റ് അവാർഡിൽ വനിതാ ഫുട്ബോളിലെ മികച്ച പരിശീലകനുള്ള പുരസ്കാരം റെയ്നാൾഡ് പെഡ്രോസ് സ്വന്തമാക്കി. ലിയോണിന്റെ പരിശീലകനാണ് പെഡ്രോസ്. കഴിഞ്ഞ സീസണിൽ ലിയോണിനെ ഫ്രഞ്ച് ചാമ്പ്യന്മാരാക്കുകയും ഒപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും പെഡ്രോസിന്റെ കീഴിൽ ലിയോൺ സ്വന്തമാക്കിയിരുന്നു. ലിയോണിന്റെ തുടർച്ചയായ മൂന്നാ ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു ഇത്.
ജപ്പാന്റെ പരിശീലക അസാകൊ തകകുറ, ഹോളണ്ടിന്റെ പരിശീലകൻ സറീന വൈമാൻ എന്നിവരെ പിന്നിലാക്കിയാണ് റെയ്നാൾഡ് പെഡ്രോസ് ഈ പുരസ്ക്കാരം സ്വന്തമാക്കിയത്.