റയൽ മാഡ്രിഡിന് ഇനി വനിതാ ടീമും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അങ്ങനെ ഒരുപാട് കാലത്തെ കാത്തിരിപ്പിനു ശേഷം റയൽ മാഡ്രിഡും വനിതാ ഫുട്ബോൾ ടീം ഒരുക്കുന്നു. പുതിയ ടീമായല്ല പകരം സ്പെയിനിലെ ഒരു ക്ലബിനെ വിലക്കു വാങ്ങി റയൽ മാഡ്രിഡായി പേരു മാറ്റാനാണ് റയൽ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം സ്പാനിഷ് വനിതാ ലീഗിലെ ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷൻ സമ്പാദിച്ച ക്ലബായ സി ഡി ടാക്കോണിനെ ആകും റയൽ മാഡ്രിഡ് വാങ്ങുക.

അവസാന കുറച്ച് വർഷങ്ങളായി ടാക്കോണും റയൽ മാഡ്രിഡുമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. വൻ തുക തന്നെ ക്ലബ് സ്വന്തമാക്കാൻ റയൽ ചിലവഴിക്കുന്നുണ്ട്. വൻ താരങ്ങളെ റയൽ മാഡ്രിഡ് ടീമിൽ എത്തിക്കുകയും ചെയ്യും. ലാലിഗയിലെ പ്രധാന ക്ലബുകളായ ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർക്ക് ഒക്കെ നേരത്തെ തന്നെ വനിതാ ക്ലബുകൾ ഉണ്ട്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ ടീമുകളും വനിതാ ടീമുകൾ ആരംഭിച്ചിരുന്നു. വനിതാ ഫുട്ബോളിന്റെ വളർച്ചയ്ക്ക് റയലിന്റെ സാന്നിധ്യം മുതൽക്കൂട്ടാകും.