ഇന്ന് മുതൽ റയൽ മാഡ്രിഡിന് വനിതാ ടീമും!!

- Advertisement -

ഒരു നൂറ്റാണ്ടിന് മുകളിൽ ചരിത്രമുള്ള റയൽ മാഡ്രിഡിന് അവസാനം ഒരു വനിതാ ടീം ലഭിച്ചിരിക്കുകയാണ്. ഇന്ന് റയൽ മാഡ്രിഡ് വനിതാ ടീമിന്റെ ആദ്യ ദിവസമാണ്. സി ഡി ടാക്കോൺ എന്ന വനിതാ ക്ലബിനെ ഏറ്റെടുക്കാനുള്ള റയലിന്റ്ർ നടപടികൾ ഇന്നാണ് പൂർത്തിയാകുന്നത്. ഇന്ന് മുതൽ ടാക്കോൺ എന്ന ക്ലബ് റയൽ മാഡ്രിഡ് വനിതാ ക്ലബായി അറിയപ്പെടും.

സി ഡി ടാക്കോൺ ക്ലബിനെ വിലക്കു വാങ്ങി റയൽ മാഡ്രിഡായി പേരു മാറ്റാനായിരുന്നു നേരത്തെ തന്നെ റയൽ തീരുമാനിച്ചിരുന്നത്. ഈ വർഷം സ്പാനിഷ് വനിതാ ലീഗിലെ ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷൻ സമ്പാദിച്ച ക്ലബാണ് സി ഡി ടാക്കോൺ. മൂന്ന് ലക്ഷം യൂറോയ്ക്ക് ആണ് ക്ലബിനെ റയൽ വാങ്ങുന്നത്. അവസാന കുറച്ച് വർഷങ്ങളായി ടാക്കോണും റയൽ മാഡ്രിഡുമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. വൻ താരങ്ങളെ റയൽ മാഡ്രിഡ് ടീമിൽ എത്തിക്കുകയും ചെയ്യും. ലാലിഗയിലെ പ്രധാന ക്ലബുകളായ ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവർക്ക് ഒക്കെ നേരത്തെ തന്നെ വനിതാ ക്ലബുകൾ ഉണ്ട്.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് എന്നീ ടീമുകളും വനിതാ ടീമുകൾ ആരംഭിച്ചിരുന്നു. വനിതാ ഫുട്ബോളിന്റെ വളർച്ചയ്ക്ക് റയലിന്റെ സാന്നിധ്യം മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷ.

Advertisement