പി എസ് ജിയെ സമനിലയിൽ തളച്ച് ബാഴ്സലോണ

Img 20210425 223050

വനിതാ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബാഴ്സലോണയും പി എസ് ജിയും തമ്മിലുള്ള ആദ്യ പാദ സെമി ഫൈനൽ സമനിലയിൽ പിരിഞ്ഞു. പാരീസിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയുടെ ആധിപത്യമാണ് കണ്ടത്. പക്ഷേ ബാഴ്സലോണ അവസരങ്ങൾ മുതലെടുക്കാത്തത് പി എസ് ജിക്ക് രക്ഷയായി. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. 13ആം മിനുട്ടിൽ ജെന്നിയിലൂടെ ബാഴ്സലോണ ആണ് ലീഡ് എടുത്തത്. എന്നാൽ പത്തു മിനുട്ടുകൾക്ക് അകം സമനില നേടാൻ പി എസ് ജിക്ക് ആയി. കുക് ആണ് സമനില ഗോൾ നേടിയത്.

അവസാന നാലു വർഷവും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ലിയോണെ തോൽപ്പിച്ച് ആണ് പി എസ് ജി സെമിയിൽ എത്തിയത്. എന്നാൽ ലിയോണെതിരെ നടത്തിയ പ്രകടനം ഇന്ന് ആവർത്തിക്കാൻ ആയില്ല. മെയ് രണ്ടിനാണ് രണ്ടാം പാദ മത്സരം നടക്കുക.