പ്രീസീസൺ, യുവന്റസിനെ തോൽപ്പിച്ച് ചെൽസി

പ്രീസീസൺ മത്സരത്തിൽ ചെൽസി വനിതാ ടീം യുവന്റസിനെ തോൽപ്പിച്ചു. ലണ്ടണിൽ വെച്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ചെൽസി ഇറ്റാലിയൻ ചാമ്പ്യന്മാരെ തോൽപ്പിച്ചത്. ചെൽസിക്കായി റമോണ ബാച്മെൻ, മരെൻ മെൽഡെ, ഫ്രാൻ കിർബി എന്നിവർ വല കുലുക്കി. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ ചെൽസി ബാഴ്സലോണയെ 1-1 എന്ന സ്കോറിൽ സമനിലയിൽ പിടിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial