പാലക്കാടിന്റെ വല നിറഞ്ഞു, 11 ഗോൾ വിജയവുമായി തൃശ്ശൂർ

Img 20211025 181149

സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിൽ തൃശ്ശൂരിന് വമ്പൻ വിജയം. പാലക്കാടിനെ നേരിട്ട തൃശ്ശൂർ എതിരില്ലാത്ത 11 ഗോളുകൾക്കാണ് വിജയിച്ചത്. നാലു ഗോളുകളുമായി നിധിയ ആണ് തൃശ്ശൂർ വിജയത്തെ മുന്നിൽ നിന്ന് നയിച്ചത്. 29, 44, 73, 88 മിനുട്ടുകളിൽ ആയിരുന്നു നിധിയയുടെ ഗോളുകൾ. അഭിരാമി, സിവിഷ എന്നിവർ രണ്ട് ഗോളുകൾ വീതവും നേടി. ഗാധ, വിനിത,രേഷ്മ എന്നിവർ ആണ് തൃശ്ശൂരിന്റെ മറ്റു സ്കോറേഴ്സ്.

നാളെ തൃശ്ശൂർ തിരുവനന്തപുരത്തെയും, കോഴിക്കോട് കാസർഗോഡിനെയും വയനാട് മലപ്പുറത്തെയും നേരിടും.

Previous articleകബീർ ഖാനിൽ നിന്നു മുഹമ്മദ് ഷമിയിലേക്ക് ഒട്ടും ദൂരമില്ല കാരണം രാജ്യദ്രോഹം ഇന്ത്യൻ മുസ്ലിമിന്റെ കുത്തക ആണ്!
Next articleതുടരുമോ സ്കോട്‍ലാന്‍ഡിന്റെ അട്ടിമറികള്‍, ടോസ് അറിയാം