2020 ടോക്കിയോ ഒളിമ്പിക്സിനായുള്ള യോഗ്യത മത്സരങ്ങൾക്കായുള്ള ഇന്ത്യൻ വനിതാ ടീം പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് മെയ്മോൾ റോക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടം എത്താത്ത ഇന്ത്യൻ ടീം പക്ഷെ ഇത്തവണ പ്രതീക്ഷയിലാണ്. മ്യാന്മാർ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവരാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പിൽ ഉള്ളത്. മ്യാന്മാറിലാണ് മത്സരങ്ങൾ നടക്കുന്നത്.
നവംബർ 8ന് ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ നേരിടും. 11ആം തീയതി ബംഗ്ലാദേശിനെതിരെയും 13ആം തീയതി മ്യാന്മാറിനെതിരെയും ആണ് മറ്റു മത്സരങ്ങൾ.
ടീം;
GOALKEEPERS: E. Panthoi Chanu, Aditi Chauhan, M. Linthoingambi Devi
DEFENDERS: L. Ashalata Devi, Manisha Panna, Ng. Sweety Devi, Jabamani Tudu, Dalima Chhibber, Pyari Xaxa
MIDFIELDERS: Sangita Basfore, Sanju Yadav, Margaret Devi, Ranjana Chanu, Indumathi Kathiresan
FORWARDS: Y. Kamala Devi, Anju Tamang, N. Ratanbala Devi, Ng. Bala Devi, Dangmei Grace, R. Sandhiya Ranganathan