2020 ഒളിമ്പിക്സ് ഫുട്ബോളിനായുള്ള രണ്ടാം ഘട്ട യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായി മെയ്മോൾ റോക്കിയുടെ കീഴിൽ ഇന്ത്യൻ ടീം മ്യാന്മാറിൽ എത്തി. ഗ്രൂപ്പ് എയിൽ മ്യാന്മാർ, ഇന്തോനേഷ്യ, നേപ്പ എന്നീ ടീമുകൾക്ക് ഒപ്പമാണ് ഇന്ത്യ യോഗ്യതാ റൗണ്ടിന്റെ രൻടാം ഘട്ടം കളിക്കേണ്ടത്. ഇതുവരെ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിൽ രണ്ടാം റൗണ്ടിനപ്പുറം ഇന്ത്യ കടന്നിട്ടില്ല.
നേരത്തെ ഇന്ത്യയുടെ ആദ്യ റൗണ്ട് യോഗ്യതാ മത്സരങ്ങളും മ്യാന്മാറിൽ ആയിരുന്നു നടന്നത്. അന്നും മ്യാന്മാർ ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പിൽ ഉണ്ടായിരുന്നു. മ്യാന്മാറിനോട് പരാജയപ്പെട്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ അന്ന് ആദ്യ റൗണ്ട് കടമ്പ കടന്നത്. മ്യാന്മാർ തന്നെയാണ് ഗ്രൂപ്പിലെ കരുത്തരായ ടീം. നേപ്പാളും ഇന്ത്യക്ക് വെല്ലുവിളി ആകും. പക്ഷെ സാഫ് കപ്പിൽ നേപ്പാളിനെ തോൽപ്പിച്ച് കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇന്തോനേഷ്യ ആകും ഗ്രൂപ്പിലെ ഏറ്റവും ദുർബലർ. രണ്ടു മാസം മുമ്പ് ഏറ്റുമുറ്റിയപ്പോൾ ഇന്ത്യ രണ്ട് തവണ ഇന്തോനേഷ്യയെ തോൽപ്പിച്ചിട്ടുണ്ട്.
ഏപ്രിൽ 3ന് ഇന്തോനേഷ്യക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.