ഒളിമ്പിക്സ് ഫുട്ബോൾ യോഗ്യത, ഇന്ത്യക്ക് സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2020 ഒളിമ്പിക്സ് ഫുട്ബോളിനായുള്ള യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് സമനില‌. മ്യാന്മാറിൽ വെച്ച് നടക്കുന്ന യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ നേപ്പാൾ ആണ് ഇന്ത്യയെ സമനിലയിൽ തളച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. കളിയുടെ 11ആം മിനുറ്റിൽ തന്നെ ക്യാപ്റ്റൻ നിരു താപയിലൂടെ നേപ്പാൾ മുന്നിൽ എത്തി. പിന്നീട് 37ആം മിനുട്ടിൽ കമലാ ദേവിയാണ് ഇന്ത്യക്ക് സമനില നേടിക്കൊടുത്തത്. സഞ്ജുവിന്റെ ക്രോസിൽ നിന്നായിരുന്നു കമലാദേവിഗുടെ ഗോൾ.

ഗ്രൂപ്പിലെ അടുത്ത മത്സരത്തിൽ 11ആം തീയതി ഇന്ത്യ ബംഗ്ലാദേശിനെ നേരിടും