ജൂനിയർ ഫുട്ബോളിൽ കേരളത്തിന് ഒരു വലിയ വിജയം കൂടെ, ഷിൽജി ഷാജിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ

Picsart 22 06 22 16 42 13 341

അണ്ടർ 17 വനിതാ ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഒര്യ് വലിയ വിജയം കൂടെ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ 6-1ന് തോൽപ്പിച്ച കേരളം ഇന്ന് നാഗാലാൻഡിനെതിരെ 7 ഗോൾ അടിച്ച് ആണ് വിജയിച്ചത്. നാഗാലാൻഡിന് ഒരു ആശ്വാസ ഗോൾ പോലും നേടാൻ ആയില്ല. കേരളത്തിനായ് ഷിൽജി ഷാജി ഇന്ന് നാലു ഗോളുകൾ നേടി. കഴിഞ്ഞ മത്സരത്തിൽ ഷിൽജി അഞ്ചു ഗോളുകൾ നേടിയിരുന്നു‌. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഷിൽജി ഷാകിക്ക് 9 ഗോളുകൾ ആയി.

17ആം മിനുട്ടിൽ ആയിരുന്നു ഷിൽജി ഇന്ന് ഗോളടി തുടങ്ങിയത്. 27, 36, 46 മിനുട്ടുകളിൽ കൂടെ അവർ ഗോളടിച്ചു. അപർണ, അശ്വനി, ഷാമില എന്നിവരും കേരളത്തിനായി ഇന്ന് ഗോൾ നേടി. ഇനി 26ആം തീയതി കേരളം ലഡാക്കിനെ നേരിടും.

Previous articleകേരളത്തിന്റെ വാസ്കസ് ഇനി ഗോവയുടെ സ്വന്തം, പ്രഖ്യാപനം വന്നു
Next articleശതകങ്ങളുമായി യഷ് ദുബേയും ശുഭം ശര്‍മ്മയും, നിര്‍ണ്ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് മധ്യ പ്രദേശ് അടുക്കുന്നു