നാദിയ നദീം മാഞ്ചസ്റ്ററിൽ ഈ ആഴ്ച അരങ്ങേറും

- Advertisement -

അഫ്ഗാനിസ്ഥാനിൽ ജനിച്ച് ഡന്മാർക്കിലെ അഭയാർത്ഥി ക്യാമ്പിൽ ഫുട്ബോൾ കളിച്ചു വളർന്ന നാദിയ നദീമിന്റെ മാഞ്ചസ്റ്റർ സിറ്റി അരങ്ങേറ്റം ഈ ആഴ്ച ഉണ്ടാകും. കഴിഞ്ഞ സെപ്റ്റംബറിൽ പോറ്റ്ട്ലാന്റ് ത്രോൺസ് വിട്ട് സിറ്റിയുമായി കരാറിൽ എത്തിയ നാദിയയ്ക്ക് ജനുവരി വരെ കാത്തിരിക്കണമായിരുന്നു സിറ്റി ക്യാമ്പിൽ എത്താൻ.

ഇന്ന് മുപ്പതാം പിറന്നാൾ ആഘോഷിക്കുന്ന നാദിയ ഈ ആഴ്ച നടക്കുന്ന വുമൺസ് പ്രീമിയർ ലീഗ് മത്സരത്തിൽ സിറ്റിക്കായി അരങ്ങേറ്റം കുറിക്കും. ഡെന്മാർക്ക് രാജ്യാന്തര താരമായ നാദിയ കഴിഞ്ഞ യൂറോ കപ്പിൽ ഡെന്മാർക്കിന്റെ കുതിപ്പിൽ പ്രധാന പങ്കു വഹിച്ചിരുന്നു. അമേരിക്കയിലെ സ്കൈ ബ്ലൂ ക്ലബിനും നാദിയ മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്. അമേരിക്കയിലും ഡെന്മാർക്കിലും നിരവധി ആരാധകരും നാദിയയ്ക്കുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement