മെക്സിക്കോയോടും ഇന്ത്യൻ കുട്ടികൾക്ക് പരാജയം

ഇന്ത്യൻ അണ്ടർ17 വനിതാ ഫുട്ബോൾ ടീമിന് ഇറ്റലിയിൽ വീണ്ടും നിരാശ. ഇന്ന് ഇറ്റലിയിൽ നടക്കുന്ന ടൊറേനോ ഫുട്ബോൾ ടൂർണമെന്റിൽ മെക്സിക്കോയെ നേരിട്ട ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളിന്റെ പരാജയം ആണ് നേരിട്ടത്. ഒരോ മത്സരം കഴിയുമ്പോഴും ഇന്ത്യ മെച്ചപ്പെടുന്നതാണ് കാണാൻ കഴിയുന്നത്. 14ആം മിനുട്ടിൽ ആണ് മെക്സിക്കോ ഗോൾ നേടിയത്. കാതെറിൻ സിലാസ് ആണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ അവസാനം ആലീശ് ആണ് മെക്സിക്കോയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ ഇറ്റലിയോട് 7 ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു‌. രണ്ടാം മത്സരത്തിൽ ചിലിയോട് 3-1 എന്ന സ്കോറിനും ഇന്ത്യ പരാജയപ്പെട്ടിരുന്നു‌.