ലിയോണിന്റെ അദയെ പിന്തള്ളി ബ്രസീലിന്റെ മാർത മികച്ച വനിതാ ഫുട്ബോളർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബ്രസീലിയൻ ഇതിഹാസ താരം മാർതയ്ക്ക്. എല്ലാവരും പ്രതീക്ഷിച്ചിരുന്ന അദ ഹെഗെർബെർഗ് എന്ന ലിയോണിന്റെ സ്ട്രൈക്കറെ പിന്തള്ളിയാണ് മാർത ഈ പുരസ്കാരം സ്വന്തമാക്കിയത്. ഈ കഴിഞ്ഞ വർഷം മാർതയുടെ നേതൃത്വത്തിൽ ബ്രസീൽ കോപ അമേരിക്ക കിരീടം നേടിയിരുന്നു. അമേരിക്കൻ ക്ലബായ ഓർലാണ്ടോ പ്രൈഡിന്റെ താരമാണ് ഇപ്പോൾ മാർത.

ഫിഫ ബെസ്റ്റ് ഇതാദ്യമായാണ് മാർത നേടുന്നത് എങ്കിലും ഇതിനു മുമ്പ് അഞ്ച് തവണ ലോകത്തെ മികച്ച വനിതാ താരമായിട്ടുണ്ട് മാർത. അവസാനമായി 2010ൽ ആണ് മാർത ഫിഫയുടെ മികച്ച വനിതാ താരമായത്. മാർത കഴിഞ്ഞ സീസണിലും മികച്ചു നിന്നെങ്കിലും അദയെ പിന്തള്ളി മാർത ഈ പുരസ്കാരം നേടിയത് ഫുട്ബോൾ നിരീക്ഷരെ ചെറുതായെങ്കിലും ഞെട്ടിച്ചു.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മാത്രം അദ നേടിയത് 15 ഗോളുകളായിരുന്നു. വനിതാ ചാമ്പ്യൻസ്ലീഗിൽ അത് പുതിയ റെക്കോർഡ് ആയിരുന്നു. 22കാരിയായ നോർവ സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ അസാമാന്യ ഫോമിലായിരുന്നു. 47 ഗോളുകളാണ് സീസണിൽ മൊത്തമായി അദ നേടിയത്. അദയ്ക്ക് ഒപ്പം ലിയോണിൽ തന്നെയുള്ള സെനിഫർ മറോസാനെയും മാർത മറികടന്നു.

കഴിഞ്ഞ വർഷം ഡച്ച് താരം ലേക മാർടെൻസ് ആയിരുന്നു മികച്ച വനിതാ താരമായത്.