പുരുഷ ടീം ആദ്യ സൈനിംഗ് നടത്താൻ കഷ്ടപ്പെടുന്നതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വനിതാ ടീം ആദ്യ സൈനിംഗ് പൂർത്തിയാക്കി. ഡച്ച് മധ്യനിര താരം ജാക്കി ഗ്രോയിനൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത്. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർടിൽ നിന്നാണ് 24കാരിയായ മിഡ്ഫീൽഡർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്.
മുമ്പ് ചെൽസിക്കായി കളിച്ചിട്ടുള്ള താരമാണ്. ഡച്ച് ടീം 2017ൽ യൂറോകപ്പ് നേടിയപ്പോൾ ടീമിൽ ഉണ്ടായിരുന്നു. ഇപ്പോൾ ലോകകപ്പിന് പോകുന്ന ഡച്ച് ടീമിലും ഗ്രോയിനൻ ഉണ്ട്. ഈ വർഷം ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷൻ കിട്ടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ സൈനിംഗ് ആണിത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം ചരിത്രത്തിലെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്.