മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാം ടീം താരങ്ങളെ നാളെ അറിയാം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീമിന്റെ ആദ്യ സ്ക്വാഡ് നാളെ അറിയാം. സ്റ്റോണി പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ ടീം ഈ വർഷമാണ് നിലവിൽ വന്നത്. ടീമിന്റെ ആദ്യ സ്ക്വാഡ് നാളെ പത്രസമ്മേളനത്തിലൂടെ സ്റ്റോണി അറിയിക്കും. 21 അംഗ സ്ക്വാഡിനെ ആകും നാളെ അനൗൺസ് ചെയ്യുക. പല പ്രമുഖ വനിതാ താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിൽ ഒപ്പിട്ടതായാണ് വാർത്തകൾ വരുന്നത്.

ഇത്തവണ രണ്ടാം ഡിവിഷനിലാണ് യുണൈറ്റഡ് കളിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വനിതാ ഫുട്ബോളിന്റെ ഭാവി തന്നെ മാറ്റിമറിക്കാനാകുമെന്ന് പരിശീലക സ്റ്റോണി പറഞ്ഞു. യുണൈറ്റഡിന്റെ പുതിയ ടീമിന്റെ ചരിത്രത്തിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കും. സൗഹൃദ മത്സരത്തിൽ ലിവർപൂളിനെ ആകും യുണൈറ്റഡ് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement