മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് കോണ്ടിനന്റൽ കപ്പിൽ പരാജയം. കരുത്തരായ റീഡിംഗിനോടാണ് മാഞ്ചസ്റ്റർ എതിരില്ലാത്ത രണ്ടു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയത്. പരാജയപ്പെട്ടു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലുടനീളം മികച്ചു നിന്നു. ബ്രൂകെ ചാപ്ലിനും ഗെമ ഡേവിസണുമാണ് റീഡിംഗിനായി ഗോൾ നേടിയത്. ഗ്രൂപ്പിൽ രണ്ട് വിജയങ്ങളുമായി റീഡിംഗ് ആണ് ഒന്നാമത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് മൂന്ന് പോയന്റാണ് ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡ് ലിവർപൂളിനെ തോൽപ്പിച്ചിരുന്നു.