ഫ്രഞ്ച് വനിതാ ലീഗ് കിരീടം ലിയോൺ ഉറപ്പിച്ചു. പുരുഷ ലീഗിന്റെ മാതൃകയിൽ സീസൺ ഉപേക്ഷിച്ച് ഇതുവരെ നടന്ന മത്സരങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനങ്ങൾ നിശ്ചയിച്ചപ്പോൾ ആണ് ലിയോണ് കിരീടം ഉറപ്പായത്. രണ്ട് മാസം മുമ്പ് ലീഗ് കൊറോണ കാരണം നിർത്തി വെക്കുമ്പോൾ പി എസ് ജിയേക്കാൾ മൂന്ന് പോന്റിന്റെ ലീഡ് ലിയോണ് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ലിയോൺ ലീഗ് ചാമ്പ്യന്മാരാകുന്നത്.
തുടർച്ചയായി 14ആം വർഷമാണ് ലിയോൺ ഫ്രഞ്ച് വനിതാ ലീഗ് കിരീടം സ്വന്തമാക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച വനിതാ ഫുട്ബോൾ ക്ലബായാണ് ലിയോണിനെ കണക്കാക്കുന്നത്. തുടർച്ചയായ നാല് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ലിയോൺ ചാമ്പ്യൻസ് ലീഗ് പുനരാരംഭിച്ചാൽ നാലാം തവണയും കിരീടം നേടാം എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ.