കേരള വനിതാ ലീഗ്; കേരള യുണൈറ്റഡിന് നാലാം വിജയം

കേരള വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിന് മികച്ച വിജയം. ഇന്ന് ലൂക്ക സോക്കറിനെ നേരിട്ട കേരള യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. 50ആം മിനുട്ടിൽ അനിതയും 82ആം മിനുട്ടിൽ അനന്യ രാജേഷും ആണ്കേരള യുണൈറ്റഡിന്റെ മറ്റു ഗോളുകൾ നേടിയത്.
20220119 203821

ഇത് കേരള യുണൈറ്റഡ് ടീമിന്റെ വനിതാ ലീഗിലെ നാലാം വിജയമാണ്. കഴിഞ്ഞ മത്സരത്തിൽ ലൂകയ്ക്ക് എതിരെ 6-1ന്റെ വലിയ വിജയവും കേരള യുണൈറ്റഡ് നേടിയിരുന്നു.