കേരള വനിതാ ലീഗ്, കടത്തനാട് രാജയുടെ വല നിറച്ച് ഡോൺ ബോസ്കോ

Img 20211213 221140

കെ എഫ് എ നടത്തുന്ന കേരള വനിതാ ലീഗിലെ രണ്ടാം മത്സരത്തിൽ ഡോൺ ബോസ്കോയ്ക്ക് വലിയ വിജയം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കടത്തനാട് രാജ ഫുട്ബോൾ അക്കാദമിയെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഡോൺ ബോസ്കോ തോൽപ്പിച്ചത്. ഹാട്രിക്കുമായി മേഘ്ന ഇന്ന് ഡോൺ ബോസ്കോയെ താരമായി മാറി. തുടക്കത്തിൽ അഞ്ചാം മിനുട്ടിൽ ക്യാപ്റ്റൻ അഞ്ജലിയിലൂടെയാണ് ഡോൺ ബോസ്കോ ലീഡ് എടുത്തത്.

ഈ ഗോളിന് 12ആം മിനുട്ടിൽ അശ്വതി വർമ്മയിലൂടെ കടത്തനാട് രാജ മറുപടി നൽകി. പക്ഷെ ആ സമനില 24ആം മിനുട്ട് വരെയെ നിന്നുള്ളൂ. പിന്നീട് ഡോൺ ബോസ്കോയുടെ ആധിപത്യം ആയിരുന്നു. 24, 53, 80 മിനുട്ടുകളിലെ ഗോളിൽ മേഘ്ന ഹാട്രിക്ക് തികച്ചു. വേദവല്ലി, തീർത്ത ലക്ഷ്മി എന്നിവരാണ് ഡോൺ ബോസ്കോയുടെ മറ്റു സ്കോറേഴ്സ്.

Previous articleഒഗ്ബെചെയുടെയും പിള്ളേരുടെയും താണ്ഡവം, നോർത്ത് ഈസിന്റെ വല നിറച്ച് ഹൈദരാബാദ്
Next articleറഫറി നന്നാവണം, കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പരാതി നൽകി