കേരള വനിതാ ലീഗ്, ഗോകുലത്തിന് ഒരു വിജയം കൂടെ

ഗോകുലം വനിതകൾക്ക് കേരള വനിതാ ലീഗിൽ മറ്റൊരു വലിയ വിജയം കൂടെ. ഇന്ന് കേരള വനിതാ ലീഗിൽ കേരള യുണൈറ്റഡിനെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് ഇന്ന് നേടിയത്. ഇതിനു മുമ്പ് ഉള്ള എല്ലാ കളികളിലും ഗോകുലം 10 ഗോളുകളോ അതിൽ അധികമോ സ്കോർ ചെയ്തിരുന്നു. ഗോകുലത്തിനായി ഇന്ന് എൽ ഷദയി ഇന്ന് നാലു ഗോൾ നേടി. അഞ്ചു മത്സരങ്ങളിൽ നിന്നായി താരം 26 ഗോളുകൾ ആണ് നേടിയത്. 19, 33, 60, 66 മിനുട്ടുകളിൽ ആയിരുന്നു ഷദിയുടെ ഗോളുകൾ. മ്യാന്മാർ താരം വിൻ തിങ് ടുൺ, സൊണാലി എന്നിവരും ഗോകുലത്തിനായി ഗോൾ നേടി. അഞ്ചു മത്സരങ്ങളിൽ 15 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 5 മത്സരങ്ങളിൽ നിന്ന് 63 ഗോളുകൾ ആണ് ഗോകുലം അടിച്ചത്.