കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോ അക്കാദമിക്ക് രണ്ടാം വിജയം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള യുണൈറ്റഡിനെ ആണ് ഡോൺ ബോസ്കോ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഡോൺ ബോസ്കോയുടെ വിജയം. മത്സരത്തിന്റെ 89ആം മിനുട്ടിൽ മേഘ്ന ആണ് കേരള യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. നേരത്തെ കടത്തനാട് രാജയെയും ഡോൺ ബോസ്കോ പരാജയപ്പെടുത്തിയിരുന്നു. കേരള യുണൈറ്റഡ് വനിതാ ടീമിന് ഇത് അരങ്ങേറ്റ മത്സരമായിരുന്നു.