കേരള വനിതാ ലീഗ്, ഡോൺ ബോസ്കോയ്ക്ക് നാലാം വിജയം

കേരള വനിതാ ലീഗിൽ ഡോൺ ബോസ്കോ അക്കാദമിക്ക് ഗംഭീര വിജയം. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കടത്തനാട് രാജയെ ആണ് ഡോൺ ബോസ്കോ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത 9 ഗോളുകൾക്ക് ആയിരുന്നു ഡോൺ ബോസ്കോയുടെ വിജയം. ഇത് രണ്ടാം തവണയാണ് ലീഗ് കടത്തനാട് രാജയെ ഡോൺ ബോസ്കോ പരാജയപ്പെടുത്തുന്നത്‌.

സംഗീത ഇന്ന് ഡോൺ ബോസ്കോയ്ക്ക് വേണ്ടി നാലു ഗോളുകൾ നേടി. 10, 14, 22, 27 മിനുട്ടുകളിൽ ആയിരുന്നു സംഗീക കുമാരിയുടെ ഗോളുകൾ‌‌. ശ്രീലക്ഷ്മി, മേഘ്ന എന്നിവർ രണ്ട് ഗോൾ വീതവും, അഞ്ജലി ഒരു ഗോളും നേടി. 12 പോയിന്റുമായി ഡോൺ ബോസ്കോ ലീഗിൽ ഇപ്പോൾ രണ്ടാമത് നിൽക്കുകയാണ്