5 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരികെ എത്തുന്ന കേരള വനിതാ ഫുട്ബോൾ ലീഗിന്റെ ഫിക്സ്ചർ പുറത്തു വിട്ടു. ഡിസംബർ 11 മുതൽ ആണ് മത്സരം നടക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് കേരള വനിതാ ഫുട്ബോൾ ലീഗിന്റെ ഭാഗമായി ഉണ്ടാകില്ല. വനിതാ ടീം രൂപീകരിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് അടുത്തിടെ പറഞ്ഞിരുന്നു എങ്കിലും ഫിക്സ്ചർ പ്രഖ്യാപിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് ഇല്ല. 6 ടീമുകൾ ആണ് ലീഗിൽ പങ്കെടുക്കുന്നത്. ഗോകുലം കേരള, ലുക സോക്കർ, കേരള യുണൈറ്റഡ്, കടത്തനാട് രാജ, ഡോൺ ബോസ്കോ, ട്രാവൻകൂർ റോയൽസ് എന്നീ ടീമുകളാണ് വനിതാ ലീഗിന്റെ ഭാഗമാകുന്നത്.
ജനുവരി അവസാനം വരെ ടൂർണമെന്റ് നീണ്ടു നിൽക്കും. ഒറ്റ ലെഗ് ഉള്ള മത്സരങ്ങളായി ആകും ലീഗ് നടക്കുക. കേരളത്തിന്റെ അഭിമാനമായ ഗോകുലം ആകും ലീഗിലെ ഫേവറിറ്റ്സ്. ഇപ്പോൾ ഇന്ത്യൻ ചാമ്പ്യന്മാരാണ് ഗോകുലം കേരള വനിതകൾ.
നേരത്തെ 2014-15 സീസണിലും 2015-16 സീസണിലും വനിതാ പ്രീമിയർ ലീഗ് നടന്നിരുന്നു. ഒരു തവണ വയനാട് WFCയും ഒരു തവണ മാർത്തോമ കോളേജും കിരീടം നേടി. അവസാനം ലീഗ് നടന്നപ്പോൾ ആകെ നാലു ടീമുകൾ മാത്രമെ പങ്കെടുത്തിരുന്നുള്ളൂ. ഈ വരുന്ന ലീഗ് ചാമ്പ്യന്മാരാകും കേരളത്തെ പ്രതിനിധാനം ചെയ്ത് ഇന്ത്യൻ വനിതാ ലീഗിൽ കളിക്കുക
Fixtures;