കസാക്കിസ്ഥാനോടും പരാജയപ്പെട്ട് ഇന്ത്യൻ വനിതകൾ

- Advertisement -

തുർക്കിയിൽ നടക്കുന്ന തുർക്കിഷ് കപ്പിൽ ഇന്ത്യൻ വനിതാ ടീമിന് ആറാം സ്ഥാനം. ഇന്ന് അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കസാക്കിസ്ഥാനെ നേരിട്ട ഇന്ത്യ പരാജയപ്പെട്ടു. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു പരാജയം. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായിരുന്നു. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഇന്ത്യ രണ്ട് പെനാൾട്ടികൾ നഷ്ടമാക്കി. ഇതോടെ 4-2 എന്ന സ്കോറിന് കസാക്കിസ്ഥാൻ വിജയിക്കുകയും ചെയ്തു.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ റൊമാനിയയോടും ഉസ്ബെക്കിസ്ഥാനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു‌. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ തുർക്ക്മെനിസ്താനെ എതിരില്ലാത്ത പത്തു ഗോളുകൾക്ക് തോൽപ്പിച്ചത് മാത്രമാണ് ഇന്ത്യയുടെ ഏക വിജയം.

Advertisement