ദേശീയ വനിതാ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കിരീടം ഹിമാചൽ പ്രദേശ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ജാർഖണ്ഡിനെ തോൽപ്പിച്ച് കൊണ്ട് ആൺ ഹിമാചൽ പ്രദേശ് കിരീടം ഉയർത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഹിമാചലിന്റെ വിജയം. മത്സരത്തിലെ എല്ലാ ഗോളുകളും ആദ്യ പകുതിയിൽ തന്നെയാണ് പിറന്നത്. കളിയുടെ അഞ്ചാം മിനുട്ടിൽ ക്യാപ്റ്റൻ അഞ്ജു, 11ആം മിനുട്ടിൽ കിരൺ, 33ആം മിനുട്ടിൽ മനീഷ എന്നിവരാണ് ഹിമാചലിനായി ഇന്ന് സ്കോർ ചെയ്തത്. സെമിയിൽ ഹരിയാനയെ തോൽപ്പിച്ച് ആയിരുന്നു ഹിമാചൽ പ്രദേശ് ഫൈനലിലേക്ക് കടന്നത്.