ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്ക് തുടർച്ചയായ എട്ടാം വിജയം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് തുടർച്ചയായ എട്ടാം വിജയം. ഇന്ന് ഒഡീഷ പോലീസിനെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് 27ആം മിനുട്ടിൽ ക്യാപ്റ്റൻ സന്ധ്യ രംഗനാഥനിലൂടെ സേതു എഫ് സി ലീഡ് എടുത്തു. പിന്നാലെ ദേവ്നേത റോയിയിലൂടെ സേതു എഫ് സി ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ രേണു റാണിയിലൂടെ സേതു എഫ് സി മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ സേതു എഫ് സിക്ക് 8 മത്സരങ്ങളിൽ നിന്ന് 24 പോയിന്റായി. സേതു എഫ് സി ഇപ്പോൾ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഒരു മത്സരം കുറവ് കളിച്ച ഗോകുലത്തിന് 21 പോയിന്റ് ഉണ്ട്.

ഇന്ത്യൻ വനിതാ ലീഗ് അവസാന റൗണ്ടുകളുടെ ഫിക്സ്ചറുകൾ എത്തി

ഹീറോ ഇന്ത്യൻ വിമൻസ് ലീഗ് 2021-22 ന്റെ അവസാന രണ്ട് റൗണ്ടുകളിലെ ഫിക്‌സ്ചർ എ ഐ എഫ് എഫ് പുറത്ത് വിട്ടു. ഗോകുലത്തിന്റെ കിരീട പോരാട്ടത്തിൽ നിർണായകം ആകുന്ന സേതു എഫ് സിയുമായുള്ള മത്സരം ലീഗിലെ അവസാന ദിവസമാകും നടക്കുക. ഇപ്പോൾ ഗോകുലവുൻ സേതു എഫ് സിയും ഒരേ പോയിന്റിൽ നിൽക്കുകയാണ്.

Updated Fixtures:

Round 10:

May 21:

SSB Women FC vs Odisha Police, 8.30 AM, Captial Ground
Indian Arrows vs PIFA Sports FC, 3.30 PM, Capital Ground
Kickstart FC vs ARA FC, 3.30 PM, 7th Battalion Ground

May 22:

Gokulam Kerala FC vs Sports Odisha, 8.30 AM, Capital Ground
Hans Women FC vs Sethu FC, 3.30 PM, Capital Ground
Sirvodem SC vs Mata Rukmani FC, 3.30 PM, 7th Battalion Ground

Round 11:

May 25:

Odisha Police vs Hans Women FC, 8.30 AM, Capital Ground
ARA FC vs Sirvodem SC, 3.30 PM, Capital Ground
PIFA Sports FC vs SSB Women FC, 3.30 PM, 7th Battalion Ground

May 26:

Mata Rukmani FC vs Sports Odisha, 8.30 AM, Capital Ground
Indian Arrows vs Kickstart FC, 3.30 PM, 7th Battalion Ground
Sethu FC vs Gokulam Kerala FC, 7.30 PM, Kalinga Stadium

ആരോസിന്റെ വില്ലും ഒടിച്ച് ഗോകുലം കേരള കിരീടത്തിലേക്ക് കുതിക്കുന്നു

ഇന്ത്യൻ വനിതാ ലീഗിൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് ഗോകുലം അടുക്കുന്നു. ഇന്ന് അവർ ഇന്ത്യൻ ആരോസിനെയും പരാജയപ്പെടുത്തി. മറ്റു ടീമുകളെ പോലെയല്ല ഗോകുലത്തോട് ഒന്ന് പൊരുതി നോക്കിയ ശേഷമാണ് ആരോസ് പരാജയം സമ്മതിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് ആരോസ് മുന്നിൽ ആയെങ്കിലും എൽ ഷദായിയുടെ ഇരട്ട ഗോളുകൾ ഗോകുലത്തിന് മൂന്ന് പോയിന്റ് നൽകി.

ആറാം മിനുട്ടിൽ പ്രിയങ്കയുടെ ഒരു ലോങ് റേഞ്ചർ ആണ് ആരോസിന് ലീഡ് നൽകിയത്. 2 യാർഡ് അകലെ നിന്ന് പ്രിയഞ തൊടുത്ത ഷോട്ട് ഗോൾ പോസ്റ്റിന്റെ ഒരു കോർണറിൽ പതിച്ചു. എന്നാൽ ഈ ഗോളിൽ ഗോകുലം പതറിയില്ല. 36ആം മിനുട്ടിൽ എൽ ഷദായി സമനില കണ്ടെത്തി. വലതു വഷത്ത് നിന്ന് പന്ത് കൈക്കലാക്കിയ ശേഷം പെനാൾട്ടി ബോക്സിലേക്ക് കയറി എൽ ഷദായി ഷൂട്ട് ചെയ്യുക ആയിരുന്നു.
20220509 172644
രണ്ടാം പകുതിയിൽ 47ആം മിനുട്ടിൽ മനീഷ കല്യാന്റെ ക്രോസ് സ്വീകരിച്ച് എൽ ഷദായി തന്റെ രണ്ടാം ഗോൾ കൂടെ നേടിയതോടെ ഗോകുലം കേരള ലീഡിൽ എത്തി. ഈ ഗോൾ ഗോകുലത്തിന്റെ വിജയവും ഉറപ്പിച്ച് കൊടുത്തു.

ഗോകുലത്തിന്റെ എഴാം വിജയമാണിത്. 21 പോയിനന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുന്നു. 7 മത്സരങ്ങളിൽ നിന്ന് 47 ഗോളുകൾ അടിച്ച ഗോകുലം രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്.

ഗോകുലം കേരള ഇന്ന് ഇന്ത്യന്‍ ആരോസിനെതിരേ

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരള ഇന്ന് (9-8-2022) ഇന്ത്യന്‍ ആരോസിനെ നേരിടുന്നു. ലീഗില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഗോകുലം കേരള തുടര്‍ ജയം ലക്ഷ്യമാക്കിയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
ടൂര്‍ണമെന്റില്‍ കളിച്ച ആറു മത്സരത്തിലും ജയിച്ച ഗോകുലം കേരള മികച്ച ആത്മവിശ്വാസത്തിലാണ്. അതേ സമയം ആറു മത്സരത്തില്‍ നിന്ന് നാലു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യന്‍ ആരോസ് ഗോകുലത്തിന്റെ വഴിമുടക്കാന്‍ കെല്‍പുള്ള ടീമാണ്. അതിനാല്‍ ശ്രദ്ധയോടെ കളിച്ചാല്‍ മാത്രമേ ഗോകുലത്തിന് വിജയത്തിലെത്താന്‍ കഴിയൂ. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ ആരോസ്.
ഗോകുലം അവസാനമായി കളിച്ച മത്സരത്തില്‍ അറ എഫ്.സിക്കെതിരേ എതിരില്ലാത്ത എട്ടു ഗോളിന്റെ ജയമായിരുന്നു ഗോകുലം കേരള സ്വന്തമാക്കിയത്. അതിനാല്‍ ഇന്ത്യന്‍ ആരോസിനെതിരേയും ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് മലബാറിയന്‍സിന്റെ പ്രതീക്ഷ. വൈകിട്ട് 3.30ന് കാപിറ്റല്‍ ഗ്രൗണ്ടിലാണ് മത്സരം. ആറു മത്സരത്തില്‍ നിന്ന് 45 ഗോളുകളാണ് ഗോകുലം ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്. ഒരു ഗോള്‍ വഴങ്ങുകയും ചെയ്തിട്ടുണ്ട്. പിഫ സ്‌പോട്‌സിനെതിരേയുള്ള മത്സരത്തിലായിരുന്നു ഗോകുലം ലീഗില്‍ ആദ്യമായി ഗോള്‍ വഴങ്ങിയത്.
ഇന്ത്യന്‍ ആരോസിന്റേത് മികച്ച ടീമായതിനാല്‍ അല്‍പം ശ്രദ്ധയേടെ നീങ്ങിയാല്‍ മാത്രമേ ജയം തുടരാനാകു. അതിനാല്‍ പ്രതിരോധത്തിന് കൂടുതല്‍ ശക്തി നല്‍കി മുന്നേറ്റത്തില്‍ മികച്ച താരങ്ങളെ കളത്തിലിറക്കിയായിരിക്കും ഗോകുലം ഇന്ത്യന്‍ ആരോസിനെ പരാജയപ്പെടുത്താനുള്ള നീക്കം നടത്തുക. നിലവില്‍ സേതു ഫുട്‌ബോള്‍ ക്ലബാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ സേതുവിനെക്കാള്‍ ഒരു മത്സരം കുറവാണ് ഗോകുലം കളിച്ചത്. ഇന്നത്തെ മത്സരത്തില്‍ വിജയുവമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമെന്നാണ് ഗോകുലത്തിന്റെ പ്രതീക്ഷ.

കണക്കിൽ ഒരു എട്ട് ഗോൾ കൂടെ, ഇത് ഗോകുലം കേരള ‘വലനിറയ്ക്കൽ’ എഫ് സി

ഗോകുലം ടീമിന് വനിതാ ലീഗിൽ മറ്റൊരു വമ്പൻ വിജയം കൂടെ. ഇന്ന് അഹമ്മദാബാദ് റാകറ്റ് എഫ് സിയെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത എട്ട് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഒരു ദയയും ഇന്ന് ഗോകുലം കാണിച്ചില്ല. എട്ട് ഗോളുകളിൽ മൂന്നെണ്ണം എൽ ഷദായിയുടെ വക ആയിരുന്നു. ഇന്ന് അഞ്ചാം മിനുട്ടിൽ മനീഷയുടെ ഗോളിലൂടെ ആണ് ഗോകുലം ലീഡ് എടുത്തത്. പിന്നീട് ഗ്രേസിലൂടെ ആദ്യ പകുതിയിൽ ഒരു ഗോൾ കൂടെ ഗോകുലം നേടി.

രണ്ടാം പകുതിയിൽ ഗോകുലം അറ്റാക്കിന് ശക്തി കൂട്ടി. 49ആം മിനുട്ടിൽ സൗമ്യയും 66ആം മിനുട്ടിൽ വിനും ഗോൾ നേടി. 71, 78, 90 മിനുട്ടുകളിൽ ആയിരുന്നു എൽ ഷദായിയുടെ ഹാട്രിക്ക് ഗോളുകൾ വന്നത്. ജ്യോതിയും ഒരു ഗോൾ ഗോകുലത്തിനായി നേടി.

ഗോകുലത്തിന്റെ ആറാം വിജയമാണിത്. 6 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ അടിച്ച ഗോകുലം ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.

ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്ക് തുടർച്ചയായ ആറാം വിജയം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് ആറാ. വിജയം. ഇന്ന് സ്പോർട്സ് ഒഡീഷയെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. സേതുവിനായി ദുർഗ ഇരട്ട ഗോളുകൾ നേടി‌. ആദ്യ 30 മിനുട്ടിൽ തന്നെ സേതു എഫ് സി നാലു ഗോളുകൾ നേടിയിരുന്നു. അഞ്ചാം മിനുട്ടിൽ കിയോകോ എലിസബത്ത് ആണ് ആദ്യ ഗോൾ നേടിയത്. ഇതിന് തൊട്ടു പിന്നാലെ കാർത്തിക ലീഡ് ഇരട്ടിയാക്കി. ഒമ്പതാം മിനുട്ടിലും മുപ്പതാം മിനുട്ടിലുമായിരുന്നു ദുർഗയുടെ ഗോളുകൾ.

ഈ വിജയത്തോടെ സേതു എഫ് സിക്ക് 6 മത്സരങ്ങളിൽ നിന്ന് 18 പോയിന്റായി. സേതു എഫ് സി ആകും ഗോകുലം കേരളക്ക് കിരീടം നിലനിർത്തുന്നതിൽ ഏറ്റവും വലിയ വെല്ലുവിളി ആവുക.

വിജയം തുടരാൻ ഗോകുലം ഇന്ത്യൻ വനിതാ ലീഗിൽ ഇറങ്ങുന്നു

ഐ.ഡബ്ല്യൂ.എല്‍
ഗോകുലം കേരള ഇന്ന് അറ എഫ്.സിക്കെതിരേ

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള ഇന്ന് അറ എഫ്.സിയെ നേരിടും. ഇന്ന് രാത്രി 7.30ന് കലിങ്ക സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരത്തിലും ജയം സ്വന്തമാക്കിയ ഗോകുലം ആറാം ജയം തേടിയാണ് അറ എഫ്.സിയെ നേരിടുന്നത്. അഞ്ച് മത്സരത്തില്‍ നിന്നായി 36 ഗോളുകളാണ് ഗോകുലം കേരള ഇതുവരെ അടിച്ചത്. ഒത്തിണക്കമുള്ള മുന്നേറ്റനിരയും മധ്യനിരയും തമ്മിലുള്ള കരുത്ത് കൊണ്ടായിരുന്നു ഗോകുലത്തിന് ഇത്രയും ഗോള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത്. അതേ സമയം ലീഗില്‍ ഒരു ഗോള്‍ മാത്രമേ ഗോകുലം വഴങ്ങിയിട്ടുള്ളു.

അഞ്ച് മത്സരത്തില്‍ നിന്ന് 15 പോയിന്റ് സ്വന്തമാക്കിയ ഗോകുലം കേരള ഇപ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിലും ജയം തുടര്‍ന്ന് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുക എന്നാതാണ് പരിശീലകന്‍ ആന്റണി ആന്‍ഡ്രൂസിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

അതേ സമയം പട്ടികയില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന അറ എഫ്.സി ഗോകുലത്തിന് വെല്ലുവിളി ഉയര്‍ത്തില്ലെങ്കിലും വീണു കിട്ടുന്ന അവസരം മുതലാക്കുന്നവരാണ് അറ എഫ്.സി. അതിനാല്‍ പഴുതടച്ചുള്ള പ്രതിരോധമായിരിക്കും ഗോകുലം നടപ്പാക്കുക. അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമാണ് അറ എഫ്.സിയുടെ സമ്പാദ്യം. അതിനാല്‍ സമ്മര്‍ദമില്ലാതെ ആറാം മത്സരവും ജയിക്കാമെന്ന പ്രതീക്ഷയിലാണ് ഗോകുലം കേരള ഇന്ന് കലിങ്ക സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്.

ഒഡീഷ സ്പോർട്സ് പിഫയെ വീഴ്ത്തി

ഹീറോ ഇന്ത്യൻ വുമൺസ് ലീഗിൽ തുടർച്ചയായ രണ്ടാം വിജയം രേഖപ്പെടുത്തുന്നതിനായി 2022 മെയ് 1 ഞായറാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ PIFA സ്‌പോർട്‌സിനെതിരെ ഒഡീഷ സ്‌പോർട്‌സ് 3-0 എന്ന പതിവ് വിജയം രേഖപ്പെടുത്തി.

15ആം മിനുട്ടിൽ ജേസൺ മുണ്ടോ ആണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സുഭദ്ര സഹോ ഇരട്ട ഗോളുകളും നേടി. അഞ്ച് കളികളിൽ നിന്ന് മൂന്ന് വിജയങ്ങളോടെ ഒഡീഷ സ്‌പോർട്‌സ് IWL പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.

ഇന്ത്യൻ വനിതാ ലീഗ്; ആരോസിന് വീണ്ടും വിജയം

ഹീറോ ഇന്ത്യൻ വനിതാ ലീഗിൽ ഭുവനേശ്വറിലെ ഏഴാം ബറ്റാലിയൻ ഗ്രൗണ്ടിൽ SSB വിമൻ എഫ്‌സിയെ നേരിട്ട AIFF-ന്റെ ഡെവലപ്‌മെന്റ് ടീമായ ഇന്ത്യൻ ആരോസിന് 2-0ന്റെ വിജയം. രണ്ടാം പകുതിയിൽ വിംഗർ സുനിത മുണ്ടയും സ്‌ട്രൈക്കർ അപുർണ നർസാരിയുമാണ് ആരോസിന്റെ ഗോളുകൾ നേടിയത്. അപൂർണ കളിയിലെ താരവുമായി. ഈ വിജയത്തോടെ ഇന്ത്യൻ ആരോസ് ഹീറോ ഐഡബ്ല്യുഎല്ലിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി. നാലാം സ്ഥാനത്താണ് ആരോസ് ഉള്ളത്.

വീണ്ടും വൻ വിജയം, എതിരാളികൾ ഇല്ലാതെ ഗോകുലം കേരള

ബ്രേക്കില്ലാതെ ഗോകുലം കേരള

ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോകുലം കേരള വനിതാ ടീമിന് ജയം. ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത എട്ട് ഗോളിന് മാതാ രുഗ്മിണി ഫുട്‌ബോള്‍ ക്ലബിനെയാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. മൂന്നാം മിനുട്ടില്‍ മനീഷ കല്യാണിന്റെ ഗോളോടെയായിരുന്നു ഗോകുലം ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. മത്സരം പുരോഗമിക്കുന്നതിനിടെ മധ്യനിര താരം കഷ്മിന പരുക്കേറ്റ് പുറത്ത് പോയി. പിന്നീട് മഞ്ജുവായിരുന്നു കളത്തിലെത്തിയത്. 17ാം മിനുട്ടില്‍ ഗോകുലം കേരളയുടെ രണ്ടാം ഗോളും പിറന്നു. സൗമ്യയുടെ വകയായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോള്‍. രണ്ട് ഗോള്‍ വന്നതോടെ എതിര്‍ ടീം ബസ് പാര്‍ക്കിങ് പ്രതിരോധം പുറത്തെടുത്തു. എന്നാല്‍ കിട്ടിയ അവസരത്തിലെല്ലാം ഗോകുലം അവസരം മുതലെടുത്തു. 19ാം മിനുട്ടില്‍ ഘാന താരം എല്‍ഷദായിലൂടെ ഗോകുലം ലീഡ് മൂന്നാക്കി ഉയര്‍ത്തി. പിന്നീട് 25, 28 മിനുട്ടുകളില്‍കൂടി ഗോള്‍ നേടിയതോടെ എല്‍ ഷദായി ഹാട്രിക് സ്വന്തമാക്കുകയും ഗോകുലത്തിന്റെ സ്‌കോര്‍ 5-0 എന്നാക്കുകയും ചെയ്തു. ആദ്യ പകുതിയുടെ അധിക സമയത്ത് സൗമ്യ രണ്ടാം ഗോളും നേടിയതോടെ ആദ്യ പകുതിയില്‍ എതിരില്ലാത്ത ആറു ഗോളിന്റെ ലീഡ് സ്വന്തമാക്കാന്‍ ഗോകുലം കേരളക്കായി.

താരതെമ്യേന ഈസി മത്സരം ആയതിനാല്‍ രണ്ടാം പകുതിയില്‍ ഗോകുലം പല താരങ്ങളേയും പിന്‍വലിച്ചു. മുന്നേറ്റത്തില്‍ നിന്ന് മനീഷ, പ്രതിരോധത്തില്‍ നിന്ന് ഡാലിമ ചിബ്ബര്‍, എല്‍ ഷദായ് തുടങ്ങിയവരെ പിന്‍വലിച്ചു. എങ്കിലും ഗോകുലത്തിന്റെ ഗോള്‍ദാഹത്തിന് കുറവുണ്ടായില്ല. 66ാം മിനുട്ടില്‍ മാനസയുടെ ഗോള്‍ പിറന്നു. ഇതോടെ ഇന്ത്യന്‍ വനിതാ ലീഗില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ മലയാളി താരമാകാന്‍ മാനസക്ക് കഴിഞ്ഞു. പകരക്കാരിയായി എത്തിയ ജ്യോതികൂടി ഗോള്‍ സ്വന്തമാക്കിയതോടെ ഗോകുലത്തിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. 85ാം മിനുട്ടിലായിരുന്നു ജ്യോതിയുടെ ഗോള്‍. 5ന് കലിങ്ക സ്‌റ്റേഡിയത്തില്‍ അറ എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

ഗോകുലത്തിന്റെ അഞ്ചാം വിജയമാണിത്.5 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ അടിച്ച ഗോകുലം ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.

നാലാം വിജയം!! ഗോകുലം കേരള ഒന്നാമത് തന്നെ

ജയം തുടര്‍ന്ന് ഗോകുലം കേരള

ഇന്ത്യന്‍ വനിതാ ലീഗില്‍ ജയം തുടര്‍ന്ന് ഗോകുലം കേരള. ഇന്നലെ നടന്ന മത്സരത്തില്‍ 6-1ന് പിഫ സ്‌പോട്‌സ് എഫ്.സിയേയാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഗോകുലത്തിന് അവസരം ലഭിച്ചെങ്കിലും ആദ്യ ഗോള്‍ പിറക്കാന്‍ 27ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. വലത് കോര്‍ണറില്‍ നിന്ന് വന്ന ക്രോസിനെ ഹെഡറിലൂടെ വിന്‍ കൃത്യമായി വലയിലെത്തിച്ചു. ഗോകുലത്തിന് ഒരു ഗോള്‍ ലീഡ്. ആദ്യ ഗോള്‍ വന്നതോടെ ഗോകുലത്തിന്റെ സ്റ്റാര്‍ട്ടിങ് ട്രബിള്‍ മാറി. പിന്നീട് കൂടുതല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഗോകുലം എതിര്‍ ടീമിനെ പ്രതിരോധത്തിലാക്കി. 42ാം മിനുട്ടില്‍ മനീഷയിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകിതിയുടെ ഇഞ്ചുറി ടൈമില്‍ വിന്‍ വീണ്ടും ഗോള്‍ നേടി ആദ്യ പകുതിയില്‍ മൂന്ന് ഗോളിന്റെ ലീഡ് നേടി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49ാം മിനുട്ടില്‍ കരിഷ്മയുടെ ഗോള്‍ സ്‌കോര്‍ 4-0. ഇതിനിടെ ഗോകുലം കേരളയുടെ വലയില്‍ പന്തെത്തി. ലീഗില്‍ ആദ്യമായ ഗോകുലം വഴങ്ങുന്ന ഗോള്‍ കൂടിയായിരുന്നു ഇത്. 60ാം മിനുട്ടില്‍ നിസിലയാണ് പിഫയുടെ ആശ്വാസ ഗോള്‍ നേടിയത്. എന്നാല്‍ അധികം വൈകാതെ മനീഷയിലൂടെ ഗോകുലം വീണ്ടും ഗോള്‍ നേടി. സ്‌കോര്‍ 5-1. 80ാം മിനുട്ടില്‍ രതന്‍ കൂടി ഗോകുലത്തിനായി ഗോള്‍ നേടി സ്‌കോര്‍ 6-1 എന്നാക്കി. പിന്നീട് ഇരു ടീമുകള്‍ക്കും ഗോളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മത്സരം 6-1 എന്ന സ്‌കോറിന് അവസാനിക്കുകയായിരുന്നു.

മെയ് ഒന്നിന് മാതാ രുഗ്മിണി ഫുട്‌ബോള്‍ ക്ലബിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. എല്‍ഷദായിയേയും സോണാലിയേയും ബെഞ്ചിലിരുത്തിയായിരുന്നു പരിശീലകന്‍ ആന്റണി ആന്‍ഡ്രൂസ് ആദ്യ ഇലവന്‍ കളത്തിലിറക്കിയത്. 4 മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ അടിച്ച ഗോകുലം ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.

ഇന്ത്യൻ വനിതാ ലീഗ്: ഗോകുലം ഇന്ന് നാലാം അങ്കത്തിനിറങ്ങും

ഭൂവനേശ്വര്‍: ഒഡിഷയില്‍ നടക്കുന്ന ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള ഇന്ന് (28-4-22) നാലാം മത്സരത്തിനിറങ്ങും. രാത്രി 7.30ന് കലിങ്ക സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പിഫ സ്‌പോട്‌സ് എഫ്.സിയേയാണ് ഗോകുലം നേരിടുന്നത്.

ആദ്യ മൂന്ന് മത്സരത്തിലും ജയം സ്വന്തമാക്കിയ ഗോകുലം കേരള ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മൂന്ന് മത്സരത്തില്‍ മൂന്നിലും ജയിച്ച ഗോകുലം കേരള ഒന്‍പത് പോയിന്റുമായാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. മധുരയില്‍ നിന്നുള്ള സേതു എഫ്.സി, കര്‍ണാടകയില്‍ നിന്നുള്ള കിക്സ്റ്റാര്‍ട് എഫ്.സി എന്നി ക്ലബുകളും മൂന്ന് മത്സരത്തില്‍ ജയിച്ചിട്ടുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ഗോകുലം കേരളക്കാണ് മുന്‍തൂക്കം. മൂന്ന് മത്സരത്തില്‍ നിന്ന് മാത്രമായി 23 ഗോളുകളാണ് ഗോകുലം എതിര്‍ വലിയിലെത്തിച്ചിട്ടുള്ളത്. എന്നാല്‍ ഒരു ഗോള്‍ പോലും വഴങ്ങുകുയം ചെയ്തിട്ടില്ല.

ഹന്‍സ് വുമണ്‍ ഫുട്‌ബോള്‍ ക്ലബിനെതിരേയുള്ള മത്സരത്തില്‍ 4 -2-3-1 ഫോര്‍മേഷനിലായിരുന്നു ഗോകുലം കേരള ഇറങ്ങിയത്. പ്രതിരോധത്തില്‍ ഉണ്ടായിരുന്ന താരങ്ങളെല്ലാം കൃത്യമായി ഉത്തരവാദിത്തം നിറവേറ്റിയതോടെയാണ് ഗോകുലത്തിന്റെ പോസ്റ്റില്‍ നിന്ന് ഗോള്‍ ഒഴിഞ്ഞു നിന്നത്. അതേ സമയം മൂന്ന് മത്സരം കളിച്ച പിഫക്ക് ഒരു മത്സരത്തില്‍ മാത്രമേ ജയിക്കാനായിട്ടുള്ള. ഒരു സമനലിയും ഒരു തോല്‍വിയുമാണ് മറ്റു ഫലങ്ങള്‍. അവസാന ജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ഗോകുലം കേരള ഇന്നും ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. മത്സരം ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ തത്സമയം ഉണ്ടായിരിക്കുന്നതാണ്.

Exit mobile version