വിജയം തുടരാൻ ഗോകുലം ഇന്ത്യൻ വനിതാ ലീഗിൽ ഇറങ്ങുന്നു

ഐ.ഡബ്ല്യൂ.എല്‍
ഗോകുലം കേരള ഇന്ന് അറ എഫ്.സിക്കെതിരേ

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഗോകുലം കേരള ഇന്ന് അറ എഫ്.സിയെ നേരിടും. ഇന്ന് രാത്രി 7.30ന് കലിങ്ക സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരത്തിലും ജയം സ്വന്തമാക്കിയ ഗോകുലം ആറാം ജയം തേടിയാണ് അറ എഫ്.സിയെ നേരിടുന്നത്. അഞ്ച് മത്സരത്തില്‍ നിന്നായി 36 ഗോളുകളാണ് ഗോകുലം കേരള ഇതുവരെ അടിച്ചത്. ഒത്തിണക്കമുള്ള മുന്നേറ്റനിരയും മധ്യനിരയും തമ്മിലുള്ള കരുത്ത് കൊണ്ടായിരുന്നു ഗോകുലത്തിന് ഇത്രയും ഗോള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞത്. അതേ സമയം ലീഗില്‍ ഒരു ഗോള്‍ മാത്രമേ ഗോകുലം വഴങ്ങിയിട്ടുള്ളു.
20220505 000057
അഞ്ച് മത്സരത്തില്‍ നിന്ന് 15 പോയിന്റ് സ്വന്തമാക്കിയ ഗോകുലം കേരള ഇപ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിലും ജയം തുടര്‍ന്ന് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുക എന്നാതാണ് പരിശീലകന്‍ ആന്റണി ആന്‍ഡ്രൂസിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

അതേ സമയം പട്ടികയില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന അറ എഫ്.സി ഗോകുലത്തിന് വെല്ലുവിളി ഉയര്‍ത്തില്ലെങ്കിലും വീണു കിട്ടുന്ന അവസരം മുതലാക്കുന്നവരാണ് അറ എഫ്.സി. അതിനാല്‍ പഴുതടച്ചുള്ള പ്രതിരോധമായിരിക്കും ഗോകുലം നടപ്പാക്കുക. അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയുമാണ് അറ എഫ്.സിയുടെ സമ്പാദ്യം. അതിനാല്‍ സമ്മര്‍ദമില്ലാതെ ആറാം മത്സരവും ജയിക്കാമെന്ന പ്രതീക്ഷയിലാണ് ഗോകുലം കേരള ഇന്ന് കലിങ്ക സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്.

Exit mobile version