ഇന്ത്യൻ വനിതാ ലീഗ്, സേതു എഫ് സിക്കും ഒമ്പതാം വിജയം, ഗോകുലത്തിന് ഒപ്പം

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സിക്ക് തുടർച്ചയായ ഒമ്പതാം വിജയം. ഇന്ന് എസ് എസ് ബി വിമനെ നേരിട്ട സേതു എഫ് സി എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വിജയിച്ചത്. കിയോകൊ എലിസബത് സേതു എഫ് സിക്ക് ആയി ഇന്ന് രണ്ട് ഗോളുകൾ നേടി. 9ആം മിനുട്ടിലും 87ആം മിനുട്ടിലും ആണ് എലിസബതിന്റെ ഗോളുകൾ.20220517 221933

സന്ധ്യ, ഗ്രേസ്, രേണു, അഞ്ജു താമാഗ് എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്. ഈ വിജയത്തോടെ സേതു എഫ് സിക്ക് 9 മത്സരങ്ങളിൽ നിന്ന് 27 പോയിന്റായി. ഗോകുലം കേരളക്കും 27 പോയിന്റാണ് ഉള്ളത്. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ.

Exit mobile version