ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഗോകുലം കേരള

ഇന്ത്യൻ വനിതാ ലീഗിൽ കിരീടം എന്ന ലക്ഷ്യത്തിലേക്ക് ഗോകുലം അടുക്കുകയാണ്. ഇന്ന് അവർ കരുത്തരായ കിക്ക് സ്റ്റാർട്ട് എഫ് സിയെയും പരാജയപ്പെടുത്തി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. തുടക്കത്തിൽ എൽ ഷദായി ഏഴാം മിനുട്ടിൽ ഗോകുലത്തിന് ലീഡ് നൽകി. പിന്നാലെ 12ആം മിനുട്ടിൽ ആശാ ലതാ ദേവിയിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി 2-0ന് അവസാനിപ്പിച്ചു.
20220514 174308
59ആം മിനുട്ടിൽ രതൻ ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടി. പിന്നീട് മനീഷ്മയും കരിശ്മയും കൂടെ ഗോൾ നേടിയതോടെ ഗോകുലം കേരള വിജയം പൂർത്തിയാക്കി. ഗോകുലത്തിന്റെ എട്ടാം വിജയമാണിത്. 24 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുന്നു. സേതു എഫ് സിക്കിം 24 പോയിന്റ് ഉണ്ട്. 8 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ അടിച്ച ഗോകുലം രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്.

Exit mobile version