ഇന്ത്യൻ വനിതാ ലീഗിൽ വിജയം ആവർത്തിച്ച് ക്രിപ്സ. ബാംഗ്ലൂരിൽ നടക്കുന്ന ടൂർണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സേതു എഫ് സിയെ ആണ് ക്രിപ്സ പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ക്രിപ്സയുടെ വിജയം. രണ്ട് ഗോളുകളും ഇന്ത്യൻ താരം രത്ന ബാലയാണ് നേടിയത്.
ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ക്രിപ്സ കിക്ക് സ്റ്റാർട്ട് എഫ് സിയെയും പരാജയപ്പെടുത്തിയിരുന്നു. രണ്ട് വിജയങ്ങളോടെ ക്രിപ്സ ആറു പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി.













